മലയാളീ പെന്തെക്കോസ്ത് സഭകളിലെ ആഭരണ വർജ്ജനോപദേശത്തെ കുറിച്ചുള്ള വാദങ്ങൾക്കും പ്രതിവാദങ്ങൾക്കും സഭയുടെ പ്രായത്തോളം തന്നെ പഴക്കമുണ്ട്. എന്തിന് ആഭരണം വർജ്ജിക്കുന്നു എന്ന് പോലും അറിയാതെ അന്ധമായ ആഭരണ വിരോധവും പ്രതിഷേധവും കൊണ്ട് നടക്കുന്നവർ ഒരു വശത്തും ആഭരണധാരണത്തിനുള്ള വിലക്കുകൾ നീക്കം ചെയ്യാൻ ഘോരഘോരം യുദ്ധം ചെയ്യുന്നവർ മറുവശത്തുമായി നടക്കുന്ന പല ചർച്ചകളുടെയും തീക്ഷ്ണത വർദ്ധിച്ച് അവ വ്യക്തിഹത്യാപരമായ പരാമർശങ്ങളിലേക്കും സഹോദരനെ വിധിക്കുന്നതിലേക്കും വരെ നീളുന്നതും നാം കാണുന്നുണ്ട്. വാസ്തവത്തിൽ രണ്ട് വശത്തും ഉയർത്തപ്പെടുന്ന "ശരി എന്ന് തോന്നുന്ന" […]